ലണ്ടന്‍: എയര്‍ ഇന്ത്യ ബര്‍മിങ്ന്‍ഘാം-ന്യൂ ദല്‍ഹി വിമാന സര്‍വീസ് ആരംഭിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് സര്‍വീസ് തുടങ്ങുക. എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബോയിംഗ് 787-800 ഡ്രീംലൈനറായിരിക്കും സര്‍വീസ് നടത്തുന്നതിന് ഉപയോഗിക്കുക. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഈ വിമാന സര്‍വീസ് ഉണ്ടായിരിക്കുക. ദല്‍ഹിയില്‍ നിന്നും ബര്‍മിങ്ന്‍ഘാമില്‍ രാത്രി എഴിനായിരിക്കും ഫ്ലൈറ്റ് എത്തിച്ചേരുക. തിരികെ ദല്‍ഹിയിലേക്ക് പുറപ്പെടുന്ന സമയം രാത്രി 9.30 ന് ആയിരിക്കുമെന്നും എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
ബി 787- 800 സീരിസില്‍ പെട്ട ഈ എയര്‍ക്രാഫ്റ്റില്‍ ആകെ 256 സീറ്റുകളാണ് ഉണ്ടായിരിക്കുക. 18 ബിസിനസ് ക്ലാസും 238 ഇക്കോണമി സീറ്റുകളും ഉള്‍ക്കൊള്ളുന്ന രണ്ട് കാബിനുകളാണ് ഇതിലുള്ളത്. എയര്‍ ഇന്ത്യ, ബര്മിങ്ന്ഘാമിലേക്ക് സര്‍വീസ് നടത്തുന്നു എന്ന വാര്‍ത്ത അത്യന്തം സന്തോഷം നല്‍കുന്നുവെന്ന് ബര്‍മിങ്ന്‍ഘാം എയര്‍പോര്‍ട്ട് കോമേഴ്സ്യല്‍ ഡയറക്ടര്‍ മാര്ട്ടിന് ലിയോഡ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: