കൊച്ചി: പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിന് പത്തു വര്‍ഷവും അമ്മ സുബൈദയ്‌ക്ക് ഏഴു വര്‍ഷവും തടവ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
ഇരുവരും യഥാക്രമം 40,000, 20,000 രൂപാ വീതം പിഴയും ഒടുക്കണം. പ്രതികളെ ഇന്നു വിയ്യൂര്‍ ജയിലിലേക്ക് അയയ്‌ക്കും. കേസിലെ മൂന്നാം പ്രതിയും പെണ്‍കുട്ടിയുടെ അയല്‍വാസിയുമായ രാജശേഖരന്‍ നായര്‍ നേരത്തെ തൂങ്ങി മരിച്ചിരുന്നു.
പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് 52 ഓളം കേസുകള്‍ നിലവിലുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പെണ്‍കുട്ടിയുടെ അച്ഛനാണ് ഒന്നാം പ്രതി. ചില കേസുകളില്‍ അമ്മയും പ്രതിയാണ്.
നേരത്തെ പോലീസ് സമര്‍പ്പിച്ച ഒന്നും രണ്ടും മൂന്നും കുറപത്രത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കുറ്റക്കാരി ആയിരുന്നില്ല. എന്നാല്‍ നാലാം കുറ്റപത്ര പ്രകാരം അമ്മയെ രണ്ടാം പ്രതിയാക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന് ജജീവപര്യന്തം തടവും, രണ്ടാം കേസില്‍ ഏഴു വര്‍ഷം തടവും, മൂന്നാം കേസില്‍ പത്തു വര്‍ഷം കഠിന തടവും ശിക്ഷിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത അനീഷ് എന്ന ബിസിനസുകാരന് പത്തുവര്‍ഷം തടവിനും ഇടനിലക്കാരിയായ പെരുമ്പാവൂര്‍ സ്വദേശി ഓമനയ്‌ക്ക് ഏഴുവര്‍ഷം തടവിനും മറ്റൊരു കേസില്‍ വിചാരണ കോടതി തടവ് വിധിച്ചിരുന്നു.
ടിവി സീരിയലിലും സിനിമയിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അച്ഛന്‍ ഒന്നര വര്‍ഷത്തോളം പലര്‍ക്കും കാഴ്‌ച്ച വെയ്‌ക്കുകയായിരുന്നെന്നാണ് കേസ്. പിന്നീട് രക്ഷപ്പെട്ട പെണ്‍കുട്ടി ബന്ധുവിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: