ആലുവ: ലൈംഗികാരോപണത്തിന് വിധേയനായ മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അങ്കമാലിയിലെ വീട്ടിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകരില്‍ ചിലര്‍ വീടിനുള്ളിലേക്ക് കയറി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. അതിനിടെ പരാതിക്കാരിയായ യുവതിയുടെ ആലുവയിലെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തി.
ആലുവ സി.ഐ.യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഫ്ളാറ്റിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പൊലീസ് കണ്ടെടുത്തു. ഫ്ളാറ്റിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗം പേരും ആണുങ്ങളായിരുന്നു എന്നാണ് കണ്ടെത്തിയത്.
അതേസമയം ജോസ് തെറ്റയിലിന്റെ സന്ദര്‍ശന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കാറില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന് പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: