നോംപെന്‍: ജപ്പാനിലെ മൗണ്ട് ഫുജി ഇനി മുതല്‍ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍. 3,776 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഫുജി ജപ്പാനിലെ ഏറ്റവും വലിയ അഗ്നിപര്‍വതമാണ്. ഈ കൊടുമുടി വിനോദസഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്നതായി നോംപെനില്‍ ചേര്‍ന്ന യുനെസ്കോയുടെ 37ാം വാര്‍ഷികസമ്മേളനം വിലയിരുത്തി.
ജപ്പാന്റെ തലസ്ഥാനമായ ടോക്യോക്ക് 100 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് ഫുജി സ്ഥിതിചെയ്യുന്നത്. 300 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി മൗണ്ട് ഫുജി പൊട്ടിത്തെറിച്ചത്. യുനെസ്കോ പട്ടികയില്‍ ഉള്‍പ്പെട്ട 17ാമത്തെ ജപ്പാനിലെ പ്രദേശമാണ് മൗണ്ട് ഫുജി മേഖല. സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശം എന്ന നിലയിലാണ് മൗണ്ട് ഫുജിയെ യുനെസ്കോ തെരഞ്ഞെടുത്തത്്. ഹാറ്റ്സുഷികാ ഹോകുസായി എന്ന ജപ്പാന്കാരന് മരത്തില്‍ കൊത്തിയുണ്ടാക്കിയ മൗണ്ട് ഫുജിയുടെ 36 പ്രതിമകള്‍ യുനെസ്കോ യുനെസ്കോ രേഖകളില്‍ പരാമര്‍ശിച്ചു. ലോകത്തിനുമുന്നില്‍ ജപ്പാന്റെ സാംസ്കാരം മൗണ്ട് ഫുജി വിളിച്ചോതുന്നതായി യുനെസ്കോ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: