കോട്ടയം: വീരശൈവരുടെ ആത്മീയാചാര്യനായ ബസവേശ്വരന്റെ ജയന്തിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ബസവസമിതി കോട്ടയം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ബസവജയന്തി താലൂക്കടിസ്ഥാനത്തില്‍ ആഘോഷിക്കുവാനും ബസവേശ്വരന്റെ സമാധിസ്ഥലവും ദേശീയ തീര്‍ത്ഥാടനകേന്ദ്രവുമായ കൂടലസംഗമത്തിലേക്ക് വര്‍ഷം തോറും തീര്‍ത്ഥാടനം സംഘടിപ്പിക്കുവാനും കമ്മറ്റി തീരുമാനിച്ചു. ഉത്തരാഖണ്ഡ് ദുരന്തം ദേശീയദുരന്തമാണെന്നും തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബസവസമിതി ജില്ലാ പ്രസിഡന്റ് എ.കെ.രാജ തമ്പലക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കോരൂത്തോട് ഉദ്ഘാടനം ചെയ്തു. അനിലാ എന്‍.പിള്ള, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: