എരുമേലി: സോളാറിന്റെ മാത്രം വെളിച്ചത്തില്‍ എരുമേലിയില്‍ ഒരു പച്ചക്കറിക്കട. ഒരു വര്‍ഷം മുമ്പ് വൈദ്യുതിയോട് വിട പറഞ്ഞ കാവുങ്കല്‍ എബിയാണ് എരുമേലി ടൗണിലുള്ള തന്റെ കടയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇരുപത്തി അയ്യായിരത്തോളം രൂപ ചെലവില്‍ രണ്ടുപാനല്, 5 ബള്‍ബ്, 3 ത്രാസ്, ഒരു ബാറ്ററി എന്നിവ പ്രവര്‍ത്തിക്കുന്നു.
വൈദ്യുതിക്കായി ഒരു വര്‍ഷം ചെലവാക്കുന്ന തുകയേക്കാള്‍ കുറവാണ് സോളാര്‍ പാനല്‍ ഘടിപ്പിച്ചപ്പോള്‍ ചെലവായതെന്ന് എബി പറഞ്ഞു. പകല്‍ മുഴുവനും പ്രവര്‍ത്തിക്കുന്ന സോളാര്‍ മറ്റ് അപകടത്തിന് വഴിയൊരുക്കില്ലെന്നും എബി ജന്മഭൂമിയോട് പറഞ്ഞു. സംസ്ഥാനം സോളാര്‍ വിവാദത്തില്‍ കത്തുമ്പോഴാണ് എരുമേലിയില്‍ ഈ കൊച്ചു പച്ചക്കറിക്കടയില്‍ സോളാര്‍ സിസ്റ്റം വെളിച്ചം പരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: