മഞ്ചേശ്വരം: മഞ്ചേശ്വരം തുമിനാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്നേഹാലയം അനാഥാശ്രമം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരത്ത് നടന്ന ധര്‍ണ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി.അഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. റിട്ട.തഹസില്‍ദാര്‍ സോമശേഖര്‍ അധ്യക്ഷത വഹിച്ചു. പത്മനാഭ കഡപ്പാറ, യാദവ ബഡാജെ, ബി.എം.ആദര്‍ശ്, യോഗിഷ് കുഞ്ചത്തൂറ്‍, മാധവ ബല്യായ, രവീന്ദ്രഷെട്ടി, എസ്.കെ.ഗട്ടി, മാധവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിഘ്നേശ് സ്വാഗതവും കൃഷ്ണപൂജാരി നന്ദിയും പറഞ്ഞു. അന്തേവാസികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദുരിതമായിതീര്ന്ന അനാഥാലയം അടച്ചുപൂട്ടണമെന്ന് ധര്‍ണ ആവശ്യപ്പെട്ടു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അനാഥാലയത്തിനുള്ളില്‍ നടക്കുന്നത്. മാനസികവും ശാരീരികവുമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ ദുരിതപൂര്ണമായാണ് ജീവിക്കുന്നത്. അനാഥാലയത്തിനുള്ളില്‍ നടന്ന മരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരന് ജോസഫിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ കലക്ട്രേറ്റിനുമുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ നടത്തിയത് പഞ്ചായത്തിണ്റ്റെ സ്ഥലത്താണെന്നും കേസ് കൊടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മുമ്പ് നിരവധി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ച സ്ഥലത്തുതന്നെയാണ് തങ്ങളുടെ പരിപാടി നടന്നതെന്നും പഞ്ചായത്ത് നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരക്കാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: