വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ കാലത്ത് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആയിരുന്ന ജെയിംസ് കോമി എഫ്ബിഐയുടെ മേധാവിയായേക്കും. കോമിയുടെ പേര് പ്രസിഡന്റ് ബരാക്ക് ഒബാമ ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു.
സെപ്റ്റംബറില്‍ എഫ്ബിഐ മേധാവിസ്ഥാനത്തു നിന്നും വിരമിക്കുന്ന റോബര്‍ട്ട് മുള്ളര്‍ക്ക് പകരമായിരിക്കും കോമിയുടെ നിയമനം. നേരത്തെ ഒബാമയുടെ അഭ്യര്‍ഥനപ്രകാരം മുളളറുടെ കാലാവധി രണ്ടു വര്‍ഷം നീട്ടി നല്‍കിയിരുന്നു.
കോമിയുടെ നിയമനത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. നിയമനം ലഭിക്കുകയാണെങ്കില്‍ ഈ സ്ഥാനത്ത് അദ്ദേഹത്തിന് പത്ത് വര്‍ഷം തുടരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: