കോട്ടയം: ഓക്സിജന്‍ മൊബൈല്‍ ഷോറൂം കോട്ടയത്ത് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവം വലിയ കമ്പ്യൂട്ടര്‍ ലാപ്ടോപ് വിതരണ ശ്രൃംഖലയായ ഓക്സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഫോണ്‍ വിതരണ രംഗത്തേക്ക്. ആദ്യഘട്ടമായി കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ പുളിമൂട്ടില്‍ ആര്‍ക്കേഡില്‍ ആരംഭിച്ച മൊബൈല്‍ സ്റ്റോറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും നിര്‍വ്വഹിച്ചു. 999 രൂപ മുതലുള്ള മൊബൈല്‍ ഫോണുകള്‍ 4,999 രൂപ മുതലുള്ള സ്മാര്‍ട്ട് ഫോണുകള്‍, 4,700 രൂപ മുതലുള്ള ടാബ്ലെറ്റുകള് തുടങ്ങിയവയുടെ വന്ശേഖരവുമായിട്ടാണ് മൊബൈല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ കേരളത്തിലുടനീളം മൊബൈല്‍ സ്റ്റോറുകള്‍ ആരംഭിക്കുവാനാണ് ഓക്സിജന്‍ ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: