കൊച്ചി: ദക്ഷിണ നാവിക കമാണ്ട് ഉള്‍പ്പെടുന്ന ഐഎനഎസ് വെണ്ടുരുത്തി 70-ാം വാര്‍ഷികം ആഘോഷിച്ചു. സിവിലിയന്‍ ഭരണകൂടത്തെയും നാവികസേനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് വെണ്ടുരുത്തി വലിയപങ്കാണ് വഹിക്കുന്നതെന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തുറമുഖ എക്സെസ്വകുപ്പുമന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു.
ദുരന്ത മേഖലകളില്‍ ഏറ്റവും വിശ്വസനീയ സുഹൃത്താണ് നാവികസേന. സംസ്ഥാനസര്‍ക്കാരിന് ഇവരില്‍നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ നിസ്തുലമാണ്. വിഴിഞ്ഞം പദ്ധതിയില്‍ നാവികസേനയ്ക്ക് പ്രത്യേക ബെര്‍ത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യതു. ഐഎന്‍എസ് വെണ്ടുരുത്തി കമാണ്ടിംഗ് ഓഫീസര്‍ എം.ആര്. അജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കൊച്ചി നഗരത്തിന് ബഹുസാംസ്കാരിക, ബഹുഭാഷാ മെട്രൊപൊളിറ്റന്‍ സംസ്കാരം പകര്ന്നുനല്കാന് നാവികത്താവളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1939 ആഗസ്റ്റ് 31 ന് ഒരു റോയല്‍ ഇന്ത്യന്‍ നേവി ഓഫീസറുടെ കീഴില്‍ ആരംഭിച്ച ചെറിയ നാവിക സങ്കേതമാണ് ഇന്ന് 1,000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായി വികസിച്ചത്.
പ്രാദേശിക നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുകയും പോര്‍ട്ട് വയര്‍ലസ് സിഗ്നല്‍ സ്റ്റേഷന്, എക്സാമിനേഷന് സര്‍വീസ് എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഈ കേന്ദ്രം എച്ച്എംഐഎസ് വെണ്ടുരുത്തി എന്ന പേരില്‍ 1943 ജൂണ്‍ 23 ന് കമ്മീഷന് ചെയ്തു. സ്വാതന്ത്ര്യദിനാന്തരം ഇത് ഐഎന്‍എസ് വെണ്ടുരുത്തി എന്ന് പുനര്‍നാമകരണംചെയ്തു.
ദക്ഷിണ നാവിക കമാണ്ട് ആസ്ഥാനമായി വികസിച്ചിരിക്കുന്ന ഐഎന്‍എസ് വെണ്ടുരുത്തി 73 യൂണിറ്റുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി കമ്മഡോര്‍ എം.ആര്. അജയുകമാര് പറഞ്ഞു. വ്യോമതാവളം, റിപ്പയര്യാര്ഡുകള്, ആശുപത്രി, പ്രൊഫഷണല്‍ സ്കൂളുകള്‍, ഓഫീസര്‍മാര്‍ക്കും നാവികര്‍ക്കും പ്രത്യേക താമസസൗകര്യങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങി ഒട്ടേറെ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: