ന്യൂയോര്‍ക്ക്: അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഭീകരരുടെ സുരക്ഷിതമായ താവളങ്ങള്‍ എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ നടന്ന പ്രത്യേക ചര്‍ച്ചയ്ക്കിടെ അഫ്ഗാന്-പാക് നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്പോര്. പാക്കിസ്ഥാന് ഭീകരരെ സഹായിക്കുന്നെന്ന അഫ്ഗാന്റെ ആരോപണമാണ് തര്‍ക്കത്തിന് വഴിതെളിച്ചത്.
പാക് മണ്ണില്‍ ഭീകരത്താവളങ്ങള്‍ നിലനില്ക്കുകയും ആ രാജ്യത്തെ ചില ഘടകങ്ങള്‍ ഭീകരതയെ വിദേശനയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നടത്തോളം കാലം അഫ്ഗാനിലെന്നുമാത്രമല്ല മേഖലയില്‍ത്തന്നെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാവില്ല, യുഎന്നിലെ അഫ്ഗാന് അംബാസിഡര്‍ സഹീര്‍ തനിന് ആരോപിച്ചു. അതിര്‍ത്തിയില്‍ പാക് സേന നടത്തുന്ന ഷെല്ലിങ് ആശങ്കാജനകം. അഫ്ഗാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് പാക് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ തനിന്റെ ആരോപണങ്ങളെ പാക് അംബാസിഡര്‍ മസൂദ് ഖാന് തള്ളിക്കളഞ്ഞു. ഇതു സത്യമല്ല. അതു നിങ്ങള്‍ക്കെല്ലാമറിയാം. ഇതല്ല നല്ല നയതന്ത്രം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഞങ്ങളുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നതാണ്, ഖാന് പറഞ്ഞു.
പാക്കിസ്ഥാന് ഘടകങ്ങളായല്ല പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രമായാണ്. ഭീകരത പാക്കിസ്ഥാനും അഫ്ഗാനും ഒരുപോലെ ഭീഷണിയാണ്. അതിനെ അമര്‍ച്ചചെയ്യാന്‍ രണ്ടുരാജ്യങ്ങളും കൂട്ടായി പരിശ്രമിക്കണം. പാക്കിസ്ഥാനില്‍ അരങ്ങേറുന്ന പല ആക്രമണങ്ങളുടെയും ഗൂഢാലോചന നടക്കുന്നത് അഫ്ഗാനിലാണെന്നും ഖാന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: