കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 20,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 2,550 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. രൂപയുടെ മൂല്യവും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ വിനിമയം 59.75ലെത്തി.
രാജ്യാന്തര സ്വര്‍ണ വിപണിയിലെ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 97 ഡോളറാണ് കുറഞ്ഞത്. രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ പൂര്‍ണമായ പ്രയോജനം ഇവിടെ ലഭിച്ചിട്ടില്ല.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ ഡോളര്‍ ശേഖരം വിറ്റഴിച്ചാല്‍ സ്വര്‍ണത്തിന്റെ വിലക്കുറവ് നമുക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: