പെരുന്ന: ചന്ദ്രികാ ദിനപത്രത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെയും വംശീയമായി അധിക്ഷേപിച്ചതിനെ എന്‍.എസ്.എസ് പ്രതിനിധി സഭ ശക്തമായി അപലപിച്ചു. ചന്ദ്രികക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനും എന്‍എസ്.എസ് തീരുമാനിച്ചു.
എന്‍.എസ്.എസിന്റെ ബജറ്റ് അവതരണത്തോട് അനുബന്ധിച്ചുള്ള പ്രമേയത്തിലാണ് ഇക്കാര്യം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. ചന്ദ്രികയുടെ മറുപടി തൃപ്തികരമല്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും പ്രമേയത്തില്‍ പറയുന്നു. 105 കോടി രൂപ വരവും അത്രതന്നെ ചെലവും വരുന്ന ബജറ്റാണ് സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്.
ക്യാപിറ്റല്‍ റവന്യൂ ഇനത്തില്‍ 5,74,50,000 രൂപ ചെലവും വരവ് 95,25,50,000 രൂപയുമാണ് വരവും പ്രതീക്ഷിക്കുന്നത്. എന്‍.എസ്.എസിന്റെ തൊണ്ണൂറ്റി അഞ്ചാമത് ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. ക്യാപിറ്റല്‍ ചെലവ് 42,59,000 രൂപയും റവന്യൂ ചെലവ് 62,41,000രൂപയുമാണ് ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്.
രാവിലെ ഒന്‍പത് മണിയോടെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: