ന്യൂദല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന് നിരസിച്ചു. ഇത്തരം നടപടി സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെട്ടതായും രാജന് പറഞ്ഞു.
2012-13 സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇത് 6.7 ശതമാനമെന്ന റെക്കോഡ് നിരക്കിലെത്തിയിരുന്നു. മെയ് മാസത്തില്‍ 20.1 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. ഏപ്രിലില്‍ ഇത് 17.8 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. മെയ് മാസത്തില്‍ സ്വര്‍ണം, വെള്ളി ഇറക്കുമതി ഏകദേശം 90 ശതമാനം ഉയര്‍ന്ന് 8.4 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍-മെയ് മാസങ്ങളില്‍ ആകെകൂടി 15.88 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം, വെള്ളി ഇറക്കുമതിയാണ് നടന്നത്.
2012 മുതല്‍ മൂന്ന് തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തിയത്. സ്വര്‍ണം ഇറക്കുമതി നടത്തുന്നതിന് ആര്‍ബിഐ ബാങ്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: