പത്തനംതിട്ട: എന്റെ മുറിക്ക് കതകിട്ടും തരണം…വീടിന്റെ പെയിന്‍ിംഗ് ജോലി നമുക്ക് ഒന്നിച്ച് ചെയ്യണം.. ദിവസങ്ങള്‍ക്ക് മുന്‍പ്പുള്ള അശ്വിന്റെ വാക്കുകളായിരുന്നു. തീരാവേദനകളുള്ളില്‍ ഒതുക്കി അശ്വിന്റെ പിതാവ് ഇടശ്ശേരി മല കോളനിയില്‍ സന്തോഷ് പറഞ്ഞു തുടങ്ങി… വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും പ്രയപ്പെട്ടവനായ അശ്വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ലാ ഗ്രാമവാസികളെയും കണ്ണീര് കയങ്ങളിലേക്ക് ആഴ്ത്തിയിരിക്കുന്നു.
എന്നും വൈകിട്ട് കൂട്ടുക്കാര്‍ക്കോപ്പം കളിക്കാന്‍ പോകുന്ന അശ്വിന് പെങ്ങളുടെ മകള്‍ ടൂഷന് പോയതിനാല്‍ ഒറ്റക്കാണ് സൈക്കിളില്‍പോയത്. പതിവില്ലാതെയാണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശ ഭാഗത്തേക്ക് എന്റെ മകന് പോയത്. ഇനിയും ഒരിക്കിലും തിരിച്ചുവരാത്ത യാത്രയായിരുന്നോ അത്… ഇല്ലാ..ഇല്ലാ.. നിറഞ്ഞ കണ്ണുകളോടെ സന്തോഷ് കുമാറിന്റെ ശബ്ദം ഇടറി അശ്വിന് എവിടെ പോയാലും കൂട്ടിനായി പോകുന്ന സൈക്കിള്‍ അവനോടൊപ്പം അവന്റെ അവസാന യാത്രാ വേര്‍പ്പാടിലും അവനെ വിടാതെ … വീടിന്റെ ഉമ്മറത്തിരിക്കുന്ന സൈക്കളില്‍ കണ്ണോടിച്ച സന്തോഷിന്റെ നാവുകള്‍ കുഴഞ്ഞു.
പഠനത്തില്‍ മികവ് കുറവായിരുന്നുവെങ്കിലും മേറ്റ്ല്ലാകാര്യങ്ങളിലും ഏറെ മുന്പ്പന്തിയിലായിരുന്നു. കഴിഞ്ഞ ദിവസം അശ്വിന്റെ അധ്യാപിക പറഞ്ഞത് മകന് ഇപ്പോള്‍ പഠിത്തത്തില്‍ മികവ് കാണിക്കുന്നുവെന്നത് സുരേഷിന്റെ മനസ്സിന് ഒത്തിരി സന്തോഷം നല്‍കിയിരുന്നു. മകനെ കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കണ്ട് സുരേഷും കുടുംബത്തിനും അശ്വിന്റെ വേര്‍പ്പാട് തീരാ ദു:ഖത്തിലാഴുത്തുകയാണ്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കോഴിത്തോട് നികത്തിയപ്പോള്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണു മരിച്ച ഇടശേരി മല പാട്ടുകളത്തില്‍ അശ്വിന്റെ സംസ്ക്കാരത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. എല്ലാവരും വേദനകളുള്ളില്‍ ഒതുക്കിയെക്കിലും പദ്ധതി പ്രദേശത്തെ ഇപ്പോഴും കെട്ടികിടക്കുന്ന വെള്ളക്കെട്ട് ഗ്രാമവാസികളെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്.
വിമാനത്താവളത്തിനായി അനധികൃതമായി നികത്തിയ കോഴിത്തോട് കരകവിഞ്ഞത്തോടെ പദ്ധതി പ്രദേശത്തിന്റെ പല ഭാഗങ്ങളിലും അഗാധമായ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായത്തോടെ വെള്ളം കെട്ടിനില്‍ക്കുകയാണ് ഇവിടെ. ഇവിടെയുള്ള പുഞ്ചയുടെ പകുതി ഭാഗങ്ങളും വിമാനത്താവള കമ്പനിക്കാര് മണ്ണിട്ട് നികത്തിയിരിക്കുകയാണ്. മണ്ണിട്ട തിട്ടയോട് ചേര്‍ന്ന് നോക്കിയാല്‍ ആഴമില്ലന്ന് തോന്നുമങ്കിലും രണ്ടാള് പൊക്കത്തില്‍ വെള്ളമുണ്ട്. ചില ഭാഗങ്ങളില്‍ പായലും പാഴ് ചെടികളും നിറഞ്ഞ് നില്ക്കുന്നതിനാല് ആഴം അറിയാനും കഴിയുകയില്ല. മണ്ണിട്ട് നികത്തിയ ഭാഗങ്ങള്‍ ഉറയ്ക്കാതെ കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ കാല് ചവിട്ടിയാല്‍ താഴ്ന്നപോകുന്ന അവസ്ഥയാണ്. കാലവര്‍ഷം ശക്തമായത്തോടെ ഇത് ഗ്രാമവാസികളെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഇവിടെ ദാരുണമായ ഒരു മരണമുണ്ടായിട്ടും ഇതുവരെ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടയിട്ടില്ല. കാലവര്‍ഷ കെടുതികളുടെ പട്ടികയില്‍ അശ്വിന്റെ മരണവും എഴുതിച്ചേര്‍ത്ത് തടി ഊരാനാണ് അധികൃതരുടെ ശ്രമം.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: