ലണ്ടന്‍: വലിയ വേദികളില്‍ കാലിടറുന്ന സ്വഭാവം ദക്ഷിണാഫ്രിക്ക കൈവിട്ടില്ല. ഇംഗ്ലണ്ടിനോട് ഏഴു വിക്കറ്റിന് പരാജയപ്പെട്ട ആഫ്രിക്കന്‍ സംഘം ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 38.4 ഓവറില്‍ 175ന് ഓള് ഔട്ടായി. 37.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലീഷ് പട ഫൈനലിലേക്ക് കുതിച്ചു. ജൊനാഥന് ട്രോട്ടിന്റെ (82 നോട്ടൗട്ട്) അര്‍ധ സെഞ്ചുറിയും സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജയിംസ് ട്രെഡ് വെല്‍ ( 3 വിക്കറ്റുകള്‍വീതം) ബൗളിങ്ങുമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് ആധാരം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒരിക്കല്‍പ്പോലും പച്ചപിടിച്ചില്ല. കോളിന് ഇന്‍ഗ്രാം (0), ഹാഷിം അംല (1) ഓപ്പണിങ് സഖ്യം പരാജയപ്പെട്ടു. റോബിന് പീറ്റേഴ്സന് (30) ഫാഫ് ഡുപ്ലെസിസ് (26) എന്നിവര്‍ പൊരുതി. ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് (0), ജെപി ഡുമിനി തുടങ്ങിയവരും ബാറ്റ് താഴ്ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക മറ്റൊരു തകര്‍ച്ചയെ അഭിമുഖീകരിച്ചു. എന്നാല്‍ അഞ്ചു ഫോറുകളും രണ്ടു സിക്സറുകളുമായി കത്തിക്കയറിയ ഡേവിഡ് മില്ലര്‍ ടീമിനെ മാന്യമായ നിലയില്‍ എത്തിച്ചു. ജയിംസ് ആന്‍ഡേഴ്സനും രണ്ടു വിക്കേറ്റ്ടുത്തു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ (6) തുടക്കത്തിലേ നഷ്ടപ്പെട്ട ഇംഗ്ലണ്ട് പതറിയതാണ്. ഇയാന്‍ ബെല്ലും ( 20) അധികം വാണില്ല. പക്ഷേ ട്രോട്ടും ജോ റൂട്ടും (48) ഇംഗ്ലീഷ് കപ്പല്‍ തീരമടുപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: