കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സാമ്പത്തിക ക്രമകേട് കാണിച്ചത്തിന് കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനറും എസ്എഫ്ഐ കേന്ദ്രകമ്മറ്റി അംഗവുമായ റിബിന്‍ഷാ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനീഷ് എം. മാത്യു എന്നിവരെ അന്വേഷണവിധേയമായി ആറുമാസത്തേക്ക് സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ഇവര്‍ കലോത്സവത്തില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടു കാണിച്ചുയെന്ന് പരാതി ഉയര്‍ന്നിരുന്നു. കൂടാതെ യൂണിവേഴ്സിറ്റി ഇടുക്കിയില്വെച്ചു നടത്തിയ പരിസ്ഥിതി പഠനക്യാമ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയംഗം ധന്യ വിജയന്, യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ എന്നിവര്‍ക്ക് സംഘടന താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: