ബീജിംഗ്: ചൈനയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തില്‍ 15 പേര് മരിച്ചു. മുപ്പത്താറു പേരടങ്ങുന്ന യാത്രക്കാരുമായി പോയ ബസ് ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ് അയ്ഗറിലെ താഴ്വരയിലേക്ക് മറിയുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞാണ് അപകട കാരണം.
വിനോദ സഞ്ചാര മേഖലയിലേക്കുള്ള ചാന്ഡജി ഇന്‍ ചാന്ജിക്കടുത്തുള്ള സ്ഥാലത്താണ് അപകടം. നാല് പേര് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റു പതിനൊന്ന് പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണപ്പെട്ടത്.
ബാക്കിയുള്ള 21 പേര് ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: