കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് പ്രസിഡന്റ് ഹമീദ് കര്‍സായി യുഎസുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തുന്നു. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തീരുമാനത്തെ തുടര്‍ന്നാണ് അമേരിക്കയുമായുള്ള സുരക്ഷാ ചര്‍ച്ചകളില്‍ നിന്ന് അഫ്ഗാനിസ്ഥാന് പിന്മാറുന്നത്.
2014നു ശേഷം അഫ്ഗാനില്‍ യു.എസ് സേനയുടെ സാന്നിദ്ധ്യം എത്രത്തോളം ആയിരിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുവന്നത്. താലിബാനുയുമായി ദോഹയില്‍ വച്ച് ചര്‍ച്ച നടത്താനുള്ള തീരുമാനം ഇന്നലെയാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുടെ ക്ഷണം താലിബാന് സ്വീകരിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അമേരിക്ക ഒരു നിലപാട് പരസ്യമായി പ്രഖ്യാപിച്ച ശേഷം അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: