പുതുക്കോട്ടൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തില്‍ ഏഴ് കുട്ടികളും ഓട്ടോറിക്ഷാ ഡ്രൈവറുമുള്‍പ്പടെ എട്ട് പേര് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 9.30യ്ക്കാണ് സംഭവം. വള്ളത്തിരക്കോട്ടൈ ഗവണ്മെന്ര് ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചത്.
പന്ത്രണ്ട് വയസിനും പതിനഞ്ച് വയസിനുമിടയിലുള്ള സ്ക്കൂള് കുട്ടികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കുട്ടികളില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്ളതായിട്ടാണ് അറിയുന്നത്.
കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച ഓട്ടോറിക്ഷയ്ക്ക് നിയമാനുസൃതമായ അംഗീകാരങ്ങള്‍ ഇല്ലായിരുന്നു. പൊതുഗതാഗത സൗകര്യം ഇല്ലാത്തതു കൊണ്ടാണ് ഈ പ്രദേശത്തുകാര്‍ ഇത്തരത്തിലുള്ള വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നത്.
തമിഴ്നാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: