തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ സ്ഥാപിക്കുന്നതിനായി കരാര്‍ ഒപ്പിട്ടു. സര്‍ക്കാരും ഡി.എം.ആര്.സിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.
ജനറല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് ഡി.എം.ആര്.സി മോണോ റെയില്‍ പദ്ധതിയില്‍ സഹകരിക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.എം മാണി, കേന്ദ്രമന്ത്രി ശശി തരൂര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: