തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ ദു:ഖകരമാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് നിയമസഭയില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്. സഭ തുടരനാവില്ലെന്ന് അവസ്ഥയുണ്ടായാല്‍ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ടെന്ന് കാര്ത്തികേയന് ചൂണ്ടിക്കാട്ടി.
സ്പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ താന്‍ നിഷ്പക്ഷനായിരിക്കും. സ്പീക്കര്‍ സ്ഥാനത്ത് വരുന്നതിന് മുന്‍പും പിന്‍പും രാഷ്ട്രീയമുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയകോലാഹലങ്ങളിലേക്ക് സ്പീക്കറെ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ മുന്‍പും ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കിയിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമാണെന്ന രീതിയില്‍ വാര്ത്തകൊടുക്കുന്നതും അതിനെതിരെ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നതും ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: