ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുമായി സഹകരിച്ച് ലോജിസ്റ്റിക് സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യാ പോസ്റ്റ്. ഇന്ത്യയിലെ 15 എയര്പോര്ട്ടുകളിലൂടെയാണ് ഈ സേവനം ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. അഗര്‍ത്തല, ദല്‍ഹി, കൊല്‍ക്കത്ത, നാഗ്പൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ്, ഇംഫാല്‍, ഗുവാഹത്തി, പാട്ന, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുമായി ബന്ധിച്ചാണ് ഈ സേവനം നടപ്പാക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട്, സിറ്റി ടു സിറ്റി, ഡോര്‍ ടു ഡോര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും ഈ സേവനം ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: