ന്യൂദല്‍ഹി: പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവുണ്ടായതിനെ തുടര്‍ന്ന് വായ്പാ നിരക്കുകളില്‍ കുറവ് വരുത്തുമെന്ന് വിലയിരുത്തിയിരുന്നു.
എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക നിമിത്തമാണ് നിരക്കുകളില്‍ കുറവ് വരുത്താത്തത്. ഉയരുന്ന ഭക്ഷ്യ വിലയും കറന്റ് അക്കൗണ്ട് കമ്മിയും വായ്പാ നിരക്ക് കുറയ്ക്കാതിരിക്കാന്‍ കാരണമായി ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
കരുതല്‍ ധനാനുപാത നിരക്കും നാല് ശതമാനമായി നിലനിര്‍ത്തി. മെയ് മൂന്നിന് നടന്ന വാര്‍ഷിക ധന നയ അവലോകനത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു. രൂപയുടെ മൂല്യശോഷണമാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്നും ആര്‍ബിഐയെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് സാമ്പത്തിക വിദഗ്ധരും വിലിയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: