പ്രാഗ്: അടുത്ത അനുയായിയും ചീഫ് ഓഫ് സ്റ്റാഫുമായ ജന നഗ്യോവ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെക്ക് റിപ്പബ്ളിക്ക് പ്രാധാനമന്ത്രി പീറ്റര്‍ നെക്കോസ് രാജിവച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനവും രാജിവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിപദം ഒഴിയുകയാണെന്ന് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ നെകാസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ രാജിക്കായി കടുത്ത സമ്മര്‍ദ്ദമുയര്‍ന്നതിനെ തുടര്‍ന്നാണ് പീറ്റര്‍ നെകാസിന്റെ തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തെക്കുറിച്ച് തനിക്ക് അവബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെകാസിന്റെ സിവിക് ഡെമോക്രാറ്റിക് പാര്‍ട്ടി നിര്‍ദേശിക്കുന്ന ആളായിരിക്കും അദ്ദേഹത്തിന് പകരക്കാരനാകുക. പതിറ്റാണ്ടുകളായി നെക്കാസിന്റെ ശക്തനായ വലംകൈയായിരുന്നു നഗ്യോവ. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ നെക്കോസ് കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരും. 2014 വരെയാണ് സര്‍ക്കാരിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: