കോട്ടയം: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ റോഡുകളില്‍ വെള്ളക്കെട്ട് ഭീഷണിയാകുന്നു. സംസ്ഥാനപാതകളിലും ജില്ലാ പാതകളിലും പഞ്ചായത്ത് പാതകളിലുമാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. റോഡ് മണ്ണിട്ടുയര്‍ത്തി ടാര്‍ ചെയ്തതതോടെ വെള്ളം ഒഴുകി പോകാതെ പാതയോരത്ത് കെട്ടി നില്‍ക്കുകയാണ്. ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡുകളുടെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് വെള്ളക്കെട്ട് ഇത്രയും രൂക്ഷമായത്. കോണ്‍ക്രീറ്റിംഗ് അശാസ്ത്രീയമാണെന്നാണ് പറയപ്പെടുന്നത്. കൈത്തോടുകളും ഇടത്തോടുകളും പ്രകൃതിദത്തമായ നീര്‍ച്ചാലുകളും മണ്ണിട്ടുയര്‍ത്തിയതോടെയാണ് റോഡില്‍ നിന്നും വെള്ളം ഒഴുകി പോകാത്തത്. ജില്ലയിലെ പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു. ജില്ലയില്‍ പതിനായിരത്തിലേറെ ഇടത്തോടുകളും കൈത്തോടുകളുമാണ് മണ്ണിട്ടുയര്ത്തിയത്് റോഡ്വികസനത്തിനൊപ്പം വെള്ളം ഒഴുകി പോകാനുള്ള സംവിധാനവും തയ്യാറാക്കേണ്ടതാണ്. വെള്ളക്കെട്ട് വാഹനയാത്രയ്ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: