ബാഗ്ദാദ്: ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടന പരമ്പരകളില്‍ 22 ഓളം പേര് കൊല്ലപ്പെട്ടു. ഇറാഖിലെ ഷിയാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മഹ്മുദിയ, നസ്റിയ, ബാസ്റ, കത് എന്നീ നഗരങ്ങളിലാണ് കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായത്മധ്യ ഇറാഖിലെ നഗരമായ കതില്‍ വ്യാവസായിക മേഖലയെ ലക്ഷ്യം വെച്ച് രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാഖ് പോലീസ് പറഞ്ഞു. ബാസ്റയിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.
ഇതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ഷിയാ വിഭാഗവും സുന്നി വിഭാഗവും തമ്മില്‍ നേരത്തെ തന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
കഴിഞ്ഞ മാസം ഇറാഖില്‍ ഉണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ 1,045 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: