ടെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹസന് റൊഹാനിക്ക് മുന്നേറ്റം. പരിഷ്ക്കരണവാദികളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാണ് റൊഹാനി. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ഹസര്‍ റൊഹാനിയുടെ മുന്നേറ്റം വ്യക്തമായിത്തുടങ്ങിയിരുന്നു. വോട്ടെണ്ണല്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ 51 ശതമാനത്തിലേറെ വോട്ടുകള്‍ ഇദ്ദേഹം സ്വന്തമാക്കി. തെഹ്റാന് മേയര്‍ മൊഹമ്മദ് ബഖ്വര് ഖ്വാലിവാഫാണ് രണ്ടാംസ്ഥാനത്ത്.
50 ശതമാനത്തിലേറെ വോട്ട് നേടുന്നവരില്‍ ഒന്നാമനായിരിക്കും പ്രസിഡന്റ് പദത്തിലെത്തുന്നത്. തുടക്കത്തില്‍ തന്നെ ഖ്വാലിവാഫിനെക്കാള് 17 ശതമാനത്തിലേറെ വോട്ടിന് മുന്നിലായിരുന്നു റൊഹാനി. ആര്‍ക്കും അമ്പത് ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തുകയാണ് പതിവ്.
വെള്ളിയാഴ്ച്ചയായിരുന്നു ഇറാനില്‍ വോട്ടെടുപ്പ് നടന്നത്. എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മഹ്മ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സാമ്പത്തിക പ്രതിസന്ധിയും ആണവപരീക്ഷണങ്ങളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ബാക്കിവച്ചാണ് നെജാദ് സ്ഥാനമൊഴിയുന്നത്.
ആണവപ്രശ്നം പോലെയുള്ള വിഷയങ്ങളില്‍ പുതിയ പ്രസിഡന്റ് സ്വീകരിക്കുന്ന നിലപാട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സര്‍ക്കാരിന് ഇറാന് നല്കുന്ന പിന്തുണയിലും അമേരിക്കക്ക് അമര്‍ഷമുണ്ട്.അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ നിയമസാധുത അമേരിക്ക ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയുടെ വിമര്‍ശനത്തെ പുച്ഛിച്ചുതള്ളിയ ഇറാന് പരമോന്നത നേതാവ് അയത്തൊള്ളാ ഖമേനി കൂട്ടത്തോടെ പോളിംഗ്ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്താന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: