ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസൂത്രണ കമ്മീഷന്. സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ മിതത്വം ഉണ്ടാകുമ്പോള്‍ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തലെന്ന് ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ പറഞ്ഞു.
വന്‍തോതിലുളള സ്വര്‍ണത്തിന്റെ ഇറക്കുമതി കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിന് ഇടയാക്കുമെന്നും രൂപയുടെ മൂല്യത്തെ ഇത് ബാധ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വര്‍ണത്തോടുള്ള ഡിമാന്റില്‍ നിയന്ത്രണം വരുത്തുന്നതിനായി കഴിഞ്ഞ ആഴ്ച സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി ഉയര്‍ത്തിയിരുന്നു. ആറ് മാസത്തിനിടയില്‍ രണ്ടാം തവണയാണ് ഇറക്കുമതി നികുതി ഉയര്‍ത്തുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: