മലപ്പുറം: ഓരോ വര്‍ഷം ചെല്ലുംതോറും നിരവധി യുവാക്കള്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരുമ്പോള്‍ വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നു. സംസ്ഥാനത്തൊട്ടാകെ രക്തം ദാനം ചെയ്യുന്നവരുടെ കണക്കെടുക്കുമ്പോള്‍ അഞ്ച് ശതമാനത്തില്‍ താഴെമാത്രമാണ് സ്ത്രീകളുടെ സംഭാവന.
തെറ്റിധാരണകളാണ് സ്ത്രീകള്‍ രക്തം ദാനം ചെയ്യാന്‍ മടിക്കുന്നതിന് കാരണമെന്ന് ബ്ലഡ് ഡൊണേഷന്‍ ഫോറം നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷംതോറും രക്തദാനത്തിലൂടെ ദശലക്ഷക്കണക്കിന് ജീവനന്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഈ സന്നദ്ധ സേവനത്തിന് സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്നും പറയപ്പെടുന്നു.
പുറമെ സ്ത്രീകളുടെ തൂക്കകുറവും ഒരു പരിധിവരെ രക്തം ദാനം ചെയ്യുന്നതില്‍ നിന്നും ഇവരെ വിലക്കുന്നതായും പറയുന്നു. ഇതോടൊപ്പം ഹീമോഗ്ലോബിന്റെ അളവിലുള്ള വ്യത്യാസവും സ്ത്രീകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. മാസമുറയെ തുടര്‍ന്ന് സ്ത്രീകളില്‍ നിന്നും അമിതമായി രക്തം പോകുന്നതിനാല്‍ രക്തം കൊടുക്കാന്‍ സാധിക്കില്ലെന്ന തെറ്റിധാരണ സ്ത്രീസമൂഹത്തില്‍ വ്യാപകമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
രക്തം നല്കുന്നതില് അന്‍പത് ശതമാനത്തില്‍ അധികം പേരും യുവാക്കളാണ്. സ്ത്രീസമൂഹത്തില്‍ ചുരുക്കം ചിലര്‍ മൂന്ന് മാസം കൂടുമ്പോള്‍ രക്തം നല്‍കുന്നവരുണ്ടെന്നും ഇത്തരക്കാരെ മുന്നിലേക്ക് കൊണ്ടുവന്ന് സ്ത്രീസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ നടപടികളെടുക്കണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പറയുന്നു.
വനിതകള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഇവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. യുവജന സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലും മറ്റും വളരെ കുറഞ്ഞ ശതമാനം മാത്രമാണ് സ്ത്രീകളുടെ പങ്കാളിത്തം ഉള്ളത്. ഇന്ന് ജില്ലാതലങ്ങളില്‍ രക്താദാനദിനം വിപുലമായി ആചരിക്കുകയാണ്. നോബല്‍ സമ്മാന ജേതാവായ ഡോക്ടര്‍ കാറല്ലാന്റ് സ്റ്റിനിയറുടെ ജന്മദിനം കൂടിയായ ഇന്നാണ് ലോകമെമ്പാടും രക്തദാനദിനായി ആചരിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: