കൊച്ചി : സൈന്‍വേവ് ശ്രേണിയില്‍പെട്ട ഹോം യുപിഎസ് അറൈസ് ഇന്ത്യ വിപണിയിലിറക്കി. 700 വിഎ-12വി, 900-വിഎ-12വി, 1500 വിഎ-24വി എന്നീ ഊര്‍ജ ശേഖരണ ശേഷികളില്‍ ലഭ്യമാകുന്ന സൈന്‍വേവ് യുപിഎസ്സിന്റെ സവിശേഷത ബാറ്ററി ചാര്‍ജ് ചെയ്യുന്ന വേളയില്‍ ഊര്‍ജം ലാഭിക്കാന്‍ സഹായകമാണ് എന്നതാണ്.
ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് തികച്ചും വ്യത്യസ്തമായ നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്നതെന്ന് അറൈസ് ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ അവിനാഷ് ജെയിന് പറഞ്ഞു.
വോള്‍ട്ടേജ് കുറവനുഭവപ്പെടുന്ന ഗ്രാമപ്രദേശങ്ങളിലും ഉപയോഗിക്കത്തക്കവിധം 80 മുതല്‍ 30 വരെ വാട്ടില്‍ വൈഡ് ഇന്പുട് എസി വിന്റോ, താപം വര്‍ധിച്ച് യുപിഎസ് നിന്നുപോകാതിരിക്കാന്‍ ടെംപറേച്ചര്‍ ഗാര്‍ഡ്, 10 മണിക്കൂറിലേറെ ലോഡില്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തനിയെ ഓഫാകുന്ന സംവിധാനം, ചേഞ്ച് ഓവറിന് ഹായ് ഫ്രീക്വന്‍സി ടെക്നിക്, ബാറ്ററി ഏറ്റവും കുറഞ്ഞ 80 വാട് മുതല്‍ ഏറ്റവും കൂടിയ 300 വാട് വരെ ചാര്‍ജ് ചെയ്യാന്‍ സൗകര്യം, ശബ്ദക്കുറവ്, ഫേസ് റിവേഴ്സല്‍ പ്രൊട്ടക്ഷന്‍, ഡീപ് ഡിസ്ചാര്‍ജ് പ്രൊട്ടക്ഷന്‍, മള്‍ടി സ്റ്റേജ് പീക് പ്രൊട്ടക്ഷന്‍, ലോ ബാറ്ററി ലോക്ക് എന്നിവയാണ് സൈന്വേവിന്റെ ഇതര സവിശേഷതകള്‍.
സൈന്‍വേവ് – 710-6,120 രൂപ, സൈന്‍വേവ് 910- 7,396 രൂപ, സൈന്‍വേവ് 1510-10,872 രൂപ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: