കൊച്ചി: കോതമംഗലം മാര്‍ ഗ്രിഗോറിയസ് ദന്തല്‍ കോളേജിലേക്ക് 2013-14 അധ്യയനവര്‍ഷത്തെ പ്രവേശനം തടഞ്ഞ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോളേജധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രഥമ ദൃഷ്ടിയില് കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോനാണ് ദന്തല്‍ കൗണ്‍സിലിന്റെ ഉത്തരവ് തടഞ്ഞത്.
2011ല്‍ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളേജില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 2012 ജൂണ്‍ 13ന് ഡോ.മുരുകേശന്റെ നേതൃത്വത്തില്‍ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വീണ്ടും പരിശോധന നടത്തി. എന്നാല്‍ പോരായ്മകള്‍ കണ്ടെത്താതെയാണ് 2013-14 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം തടഞ്ഞതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദന്തിസ്റ്റ് ആക്ട് സെക്ഷന്‍ 16 എക്ക് വിരുദ്ധമായാണ് കൗണ്‍സിലിന്റെ നടപടിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്തു. ഈ വര്‍ഷം കോളേജിന് പ്രവേശനം നടത്താമെന്നും കോടതി നിര്‍ദേശിച്ചു. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബിഐ ഡോ.മുരുകേശനെ അറസ്റ്റ് ചെയ്തിരുന്നു. മുരുകേഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: