ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന സ്പോടനങ്ങളില്‍ 70 പേര് കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ ബാഗ്ദാദിലെ ബാഗ്ബാ നഗരത്തിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളിലും ഷിയ ഭൂരിപക്ഷ മേഖലയായ ദിയാല പ്രവിശ്യയിലെ ചാവേര്‍ ബോംബ് സ്ഫോടനങ്ങളിലുമായാണ് അക്രമണം നടന്നത്.
സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അക്രമങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2008 ജൂണിനു ശേഷം ഇറാഖില്‍ ഇതാദ്യമാണ് സ്ഫോടനങ്ങളില്‍ ഇത്രയധികംപേര്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ മെയില്‍ മാത്രം ഇറാഖ് പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 1045 പേര് മരിച്ചതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖ് ഗവണ്മെന്റ് സുന്നികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആരോപണം ശക്തമായതോടെയാണ് സുന്നി ഷിയാ വംശീയ സംഘര്‍ഷങ്ങള്‍ക്ക് വീണ്ടും തുടക്കമായിരിക്കുന്നത്.
സുന്നി നഗരമായ മോസൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മാത്രം 24 പേര് മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: