അങ്കരാ: സര്‍ക്കാരിനെതിരെ രണ്ടാഴ്ച്ചയായി തക്സിം ചതുരത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ സംഘര്‍ഷം. ഗെസി പാര്‍ക്കിന്റെ പുനര്‍ നിര്‍മാണത്തിനെതിരെയായിരുന്നു പ്രതിഷേധം.
തുര്‍ക്കി പ്രധാന മന്ത്രി റിസപ്പ് തായിപ് എര്‍ഡോഗാന്‍ പ്രതിഷേധക്കാരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കവേയായിരുന്നു സംഘര്‍ഷം. പ്രതിഷേധം 12 നാളിലേക്ക് കടക്കുന്ന ഇന്ന് കവചധാരികളായ പോലീസ് ബാരിക്കേടുകളാല് സമരക്കാരെ തടയുകയായിരുന്നു.
ഇവര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും മറ്റും പ്രയോഗിച്ചു. അതിനിടെ 89 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടോമന്‍ ചക്രവര്‍ത്തിയുടെ വീഴ്ച്ചയ്ക്ക് ശേഷം സെക്കുലാര്‍ റിപബ്ലിക്കിന്റെ സ്ഥാപകനായ മുസ്തഫ കെമാല്‍ അറ്റാതുര്‍ക്കിന്റെ ചിത്രത്തിന് പകരമായി സമരക്കാര്‍ സ്ഥാപിച്ച ബാനറുകളും തോരണങ്ങളും പോലീസ് എടുത്തു മാറ്റി.
നേരത്തെ ഒട്ടോമന്‍ പ്രതിമയടക്കമുള്ള പാര്‍ക്ക് നീക്കം ചെയ്ത് അതിന് പകരമായുള്ള പദ്ധതി കൊണ്ടുവരുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നൂറുകണക്കിന് ആളുകളാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.
എന്നാല്‍ ഗെസി പാര്‍ക്കിലോ താക്സിം ചതുരത്തിലോ യാതൊരു വിധത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചില സമരക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഗെസി പാര്‍ക്കിലെ പ്രതിഷേധക്കാരെ ബുധനാഴ്ച്ച സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി റെസപ്പ് തായിപ്പ് എര്ദോഗാന് പറഞ്ഞു.
ഇതുവരെയുള്ള സമരത്തില്‍ മൂന്ന് പേര് മരിക്കുകയും 5000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: