തിരുവനന്തപുരം: മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ഒരു സാംസ്കാരിക ഉന്നതതല സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
100 കോടി രൂപയുടെ സാമ്പത്തികനേട്ടം എന്നതിലുപരി നമ്മുടെ പൈതൃക സമ്പത്തിന് ലഭിച്ച അംഗീകാരമാണിത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെ തുടര്‍ന്ന് സാംസ്കാരിക നായകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
മലയാളം തര്‍ജിമാ മിഷന് രൂപവത്കരിക്കുക, സാംസ്കാരിക ഉന്നതതല സമിതി രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: