കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മദ്ധ്യകേരളത്തില്‍ ഹിന്ദുസമൂഹത്തിന് പ്രാതിനിധ്യമില്ല. യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഏതാണ്ട് പൂര്‍ണ്ണമായും ക്രൈസ്തവവിഭാഗത്തില്‍ നിന്നുള്ളവരാണ്. സമുദായ സന്തുലിതാവസ്ഥ പാലിക്കപ്പെടാതെയാണ് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതെന്ന ആക്ഷേപം സംഘടനക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ്ണമായും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സ്ഥാനമാനങ്ങള്‍ ലഭിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല.
യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പണം വാരിക്കോരി ചെലവിട്ടാണ് സ്ഥാനങ്ങള്‍ ഉറപ്പിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേതൃഗുണമുള്ളവര്‍ പണമില്ലാത്തതിന്റെ പേരില്‍ പിന്തള്ള പ്പെട്ടുകയായിരുന്നു. ലക്ഷങ്ങള്‍ വാരിക്കോരി ചെലവിട്ട് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികളാകാന്‍ നിവൃത്തിയില്ലാത്ത ഹിന്ദുസമൂഹത്തില്പ്പെട്ടവര് പിന്നോട്ടുപോകുന്നതായി യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം പത്തുലക്ഷം രൂപയാണ് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികളാകാന്‍ ചെലവിട്ടതെന്നും പറയപ്പെടുന്നു.
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കണെമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പെന്ന് പറയപ്പെടുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താതെ ന്യൂനപക്ഷവിഭാഗത്തിന് മാത്രം യൂത്ത്കോണ്‍ഗ്രസ് ഭാരവാഹിത്വം നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ അസ്വാരസ്യം ഉയരുന്നുണ്ട്. കേരളത്തില്‍ നൂനപക്ഷങ്ങളുടെ ഭാരണമാണ് നടക്കുന്നതെന്ന എന്‍എസ്എസ്- എസ്എന്‍ഡിപി നേതാക്കളുടെ അഭിപ്രായത്തെ ശരിവെയ്ക്കുന്നതാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. മകനെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാക്കാന്‍ ചരട് വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയ്ക്കുവേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെ അവഗണിയ്ക്കുകയാണെന്ന് ആരോപണം ശക്തമാണ്.
കെ.വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: