ആലപ്പുഴ: കുടുംബാസൂത്രണം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഹിന്ദുസമൂഹം അന്യംനിന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള് രണ്ട് നമുക്ക് ഒന്നെന്ന സര്‍ക്കാരിന്റെ കുടുംബാസൂത്രണ പ്രഖ്യാപനം ഹിന്ദുസമൂഹം മാത്രം പ്രാവര്‍ത്തികമാക്കേണ്ട കാര്യമില്ല. ഇക്കാര്യം താന്‍ ഇനിയും തുറന്നുപറയും. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും കുടുംബാസൂത്രണം ബാധകമാക്കേണ്ടതുണ്ട്.
കുടുംബാംസൂത്രണം ന്യൂനപക്ഷങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇവര്‍ പറയുന്നതെന്തും ചെയ്യാന്‍ രാഷ്ട്രീയക്കാരും തയാറാകുന്നു. എന്റെ അച്ഛന് 12 മക്കളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ തലമുറ വന്നപ്പോള്‍ എല്ലാര്ക്കും രണ്ടും മൂന്നും മക്കളായി മാറി. കേരളത്തില്‍ മതേതരത്വം പറഞ്ഞ് രണ്ടു നിയമങ്ങളാണ് നടപ്പാക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കുഞ്ഞുപിറക്കുന്നത് മുതല്‍ ആനുകൂല്യങ്ങള്‍ നല്കിത്തുടങ്ങും. സ്കൂളികളിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്കി ഇവരെ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഇല്ലാത്തവര്‍ക്ക് സമുദായവും മതവും നോക്കാതെ ആനുകൂല്യം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ആദിവാസി സമൂഹം അന്യംനിന്നുവരികയാണ്. എന്നിട്ടും ഒരു പാര്‍ട്ടിയും ഇക്കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണ്. ഹിന്ദുക്കള്‍ മാത്രം നിയമം അനുസരിക്കുകയും മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ജീവിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുസമൂഹം അന്യംനില്‍ക്കാതിരിക്കാന്‍ സന്താനോല്പാദനം വര്‍ധിപ്പിക്കുകതന്നെ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: