എരുമേലി: പതിനൊന്നു വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. എരുമേലി വാക്കാനം തൈനിയില്‍ ആനന്ദ(60)നെയാണ് എരുമേലി പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ടീച്ചര്മാര് മുഖേന പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വനിതാ സെല്ലിന് കൈമാറിയ പരാതി എരുമേലി പൊലീസിന് നല്‍കുകയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ കുട്ടിയുടെ പിതാവിനെ പിടികൂടുകയും ചെയ്തു. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്നും എരുമേലി പൊലീസ് പറഞ്ഞു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: