ലണ്ടന്‍: അമേരിക്കയുടെ ചാരക്കണ്ണുകളുടെ വലയത്തിലുള്ള ആദ്യ അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ കംപ്യൂട്ടര്‍ ശൃംഖലകളില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍മാത്രം 630 കോടി വിവരങ്ങള്‍ വിദേശ രാജ്യങ്ങളുടെ നിരീക്ഷണ ചുമതലയുള്ള യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) ശേഖരിച്ചെന്ന് ഗാര്ഡിയന് ദിനപത്രം പറയുന്നു.
സോഷ്യല്‍ നെറ്റ്വര്ക്കുകള് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കന്‍ നടപടി വിവാദത്തിലായ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 2013 മാര്‍ച്ചില്‍ ലോകത്താകമാനമായി 9700 കോടി വിവരങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയിട്ടുണ്ട്.
ഇസ്രായേലിനെയാണ് ഏറെ സൂക്ഷ്മമായി നിരീക്ഷിച്ചത്. അവിടത്തെ 1400കോടി വിവരങ്ങള്‍ അമേരിക്ക ശേഖരിച്ചു. പാക്കിസ്ഥാന് (1350 കോടി), ജോര്‍ദാന്‍ (1270 കോടി), ഈജിപ്ത് (760 കോടി) എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളവര്‍.
അതേസമയം, വിദേശികളുടെയുംമറ്റും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന നടപടിയെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ന്യായീകരിക്കുകയാണ്.
സ്വകാര്യതയില്‍ കുറച്ചൊക്കെ കടന്നുകയറാതെയും അല്‍പ്പം അസൗകര്യം സൃഷ്ടിക്കാതെയും പൂര്‍ണ സുരക്ഷയൊരുക്കാന്‍ ആവില്ലെന്നാണ് ഒബാമയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: