കാസര്‍കോട്: അപകടമൊഴിയാതെ ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയപാത. ഇണ്റ്റര്‍ലോക്ക് പാകിയ തെക്കില്‍ വളവാണ് അപകടപരമ്പരയ്ക്ക് വീണ്ടും വേദിയായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ രണ്ട് അപകടങ്ങളില്‍ സ്വകാര്യബസ്സും ചരക്കുലോറിയും ഗ്യാസ് ടാങ്കര്‍ ലോറിയും അപകടത്തില്‍പ്പെട്ടു. ഒരാഴ്ചമുമ്പ് അരങ്ങേറിയ അപകട പരമ്പരയിലെ പോലെത്തന്നെ ഭാഗ്യത്തിണ്റ്റെ ആനുകൂല്യമാണ് വന്‍ദുരന്തത്തിലേക്ക് നയിക്കാതിരുന്നത്. ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയില്‍ സ്വകാര്യബസ്സും ചരക്കുലോറിയുമാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബസ്സിണ്റ്റെ നിയന്ത്രണം വീണ്ടെടുത്തതിനാലാണ് വാന്‍ ദുരന്തം ഒഴിവായത്. ബസ് നിയന്ത്രണം വിട്ടിരുന്നെങ്കില്‍ ൩൦ അടിയോളം താഴ്ചയിലേക്ക് മറിയുമായിരുന്നു. ഇതിന് ഏതാനും മീറ്ററുകള്‍ക്കകലെയാണ് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്. ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലില്‍ വീണ് നില്‍ക്കുകയായിരുന്നു. ടൈത്സ് പാകിയ സ്ഥലത്ത് കയറിയ ഉടനെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴക്കാലത്ത് സ്ഥിരമായി റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്നാണ് ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്വരെയുള്ള ഭാഗങ്ങളില്‍ ഇണ്റ്റര്‍ലോക്ക് പാകിയത്. എന്നാല്‍ മഴ പെയ്ത് തുടങ്ങിയതോടെ ഇണ്റ്റര്ലോക്കില് തെന്നി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പും ഇവിടെ അപകട പരമ്പര അരങ്ങേറിയിരുന്നു. ടാങ്കര്‍ ലോറിയും ലോറിയും വീട്ടുമുറ്റത്തേക്ക് മറിയുകയും മറ്റൊരു വാഹനം നിയന്ത്രണം വിട്ട് റോഡരികില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ പത്ത് വരി ഹമ്പ് ഇടുകയും അപകട ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹമ്പിനടുത്ത് തന്നെയാണ് ഇത്തവണ അപകടം നടന്നത്. വാഹനങ്ങളുടെ അമിത വേഗതയും അപകടകാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: