കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോമ്പാക്ട് കാറായി ഒരുങ്ങിയ വെരീറ്റോ വൈബ് വിപണിയിലെത്തി. നീളം നാല് മീറ്ററായി ചുരുങ്ങിയെങ്കിലും സ്ഥലസൗകര്യം, സ്റ്റെയില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം മറ്റ് കോമ്പാക്ട് കാറുകളെ പിന്തള്ളുന്ന രീതിയിലാണ് വൈബിന്റെ രൂപകല്പനയെന്ന് കമ്പനി അവകാശപ്പെടുന്നു.
20.8 കിലോമീറ്റര്‍ വരെ മെയിലേജ് വാഗ്ദാനം ചെയ്യുന്ന റെനോയുടെ ഈടുറ്റ 1.5 ലിറ്റര്‍ ഡി സിഐ ഡീസല്‍ എഞ്ചിനാണ് വൈബിലും ഉപയോഗിച്ചിട്ടുള്ളത്. മെയിലേജ്, ടെമ്പറേച്ചര്‍ തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും വൈബിന്റെ പ്രത്യേകതയാണ്.
ഇന്ത്യയിലെ വാഹനപ്രേമികളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതാണ് വൈബിന്റെ സ്റ്റെയിലും സുരക്ഷയും സ്ഥല സൗകര്യവും എഞ്ചിന്റെ പ്രവര്ത്തനക്ഷമതയുമെന്ന് കാര്‍ പുറത്തിറക്കിക്കൊണ്ട് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് പ്രവീണ്‍ ഷാ പറഞ്ഞു.
പുതുതായി വികസിപ്പിച്ച അക്വാ റഷ് കൂടാതെ ഡയമണ്ട് വൈറ്റ്, ഫയറി ബ്ലാക്ക്, ടൊറിയാഡര് റെഡ്, ജാവാ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, ഡോള്‍ഫിന്‍ ഗ്രേ എന്നീ ആറ് നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭ്യമാണ്. ഡി ടൂ, ഡി ഫോര്‍, ഡി സിക്സ് എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന് മാത്രമാണ് ഇപ്പോള്‍ വൈബിനുണ്ടാവുക. അടിസ്ഥാന മോഡലായ ഡി ടുവിന് 5.76 ലക്ഷം രൂപയും ടോപ് എന്‍ഡ് മോഡലായ ഡി സിക്സിന് 6.64 ലക്ഷം രൂപയുമാണ് കൊച്ചിയിലെ ഷോറൂം വില.
മൂന്ന് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധമാണ് പിന്‍സീറ്റിന്റെ രൂപകല്പന. നടുവിലിരിക്കുന്നയാള്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് എന്നത് ഈ വിഭാഗത്തില്‍ വൈബിന്റെ മാത്രം പ്രത്യേകതയാണ്. 330 ലിറ്റര്‍ ബൂട്ട് സ്പേസും വൈബിനുണ്ട്.
എ ബി എസ്, ഇ ബി ഡി, ഡ്രൈവര്‍ എയര്‍ബാഗ്, എഞ്ചിന് ഇമൊബിലൈസര്‍, സൈഡ് ഇംപാക്ട് ബീം, എല്ലാ സീറ്റിലും ക്രമീകരിക്കാവുന്ന ഹെഡ് റസ്റ്റ് തുടങ്ങി സുരക്ഷിത യാത്രക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വൈബില്‍ ഒരുക്കിയിട്ടുണ്ട്. സ്പോര്‍ട്ടി ലുക്ക് തോന്നിപ്പിക്കുന്ന ടെയില്‍ ലാബില്‍ എല്‍ ഇ ഡി ലൈറ്റും വൈബിന്റെ മാത്രം പ്രത്യേകതയാണ്.
ഫോഗ് ലാമ്പ്, റൂഫ് റെയില്‍, സൈഡ് ക്ലാഡിങ്, ബ്ലാക്കെന്ഡ് ഹെഡ്ലാമ്പ് തുടങ്ങിയ പുതുമകള്‍ വേറെയും വൈബിന്റെ രൂപകല്പനയില് പുലര്‍ത്തിയിട്ടുണ്ട്. സെഡാന് കാറുകളിലെ പോലെ ത്രീ ബോക്സ് സ്റ്റെയിലില്‍ പാസഞ്ചര്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും ബൂട്ടിനെ വേര്തിരിക്കുന്നവിധമാണ് നിര്‍മാണം. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 24ത7 സൗജന്യ റോഡ് അസിസ്റ്റന്‍സും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: