തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്തു. സ്വകാര്യ ബസില്‍ നിന്നും ഡ്രൈവറെ പിടിച്ചിറക്കി പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോഴായിരുന്നു മാധ്യമപ്രവര്ത്തകന് മര്‍ദ്ദനമേറ്റത്.
സിവില്‍ ഓഫീസര്‍മാരായ ആനന്ദക്കുട്ടന്, ശ്രീകുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാല്‍ മണിക്ക് കനക്കുന്ന് കൊട്ടാരത്തിന് സമീപം വച്ചാണ് ബസ് ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചത്. ഈ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുമ്പോഴാണ് കേരള വിഷന്‍ റിപ്പോര്‍ട്ടറായ വിനീഷിനെ പോലീസ് മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പോലീസ് വാഹനത്തില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിച്ചു.
സ്റ്റേഷനിലെത്തിച്ച വിനീഷിനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്യാമറ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എ.സി.പിയും ഐ.ജിയും സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും കുറ്റക്കാരായ പോലീസുകാരെ സസ്പെന്റ് ചെയ്യുകയായിരുന്നു.
വിനീഷിനെ മര്‍ദ്ദിച്ച മറ്റ് ഏഴോളം പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: