സിഡ്നി: ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ട് മുങ്ങി 13 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭീകരമായ ദുരന്തമാണുണ്ടായതെന്നും ഓസ്ട്രേലിയന്‍ ആഭ്യന്ത മന്ത്രി ജാസണ്‍ ക്ലാരെ പറഞ്ഞു.
അതിര്‍ത്തി നിരീക്ഷണത്തോടനുബന്ധിച്ച് റോന്തു ചുറ്റുകയായിരുന്ന ഹെലിക്കോപ്റ്റര്‍ ബുധനാഴ്ച്ച മുങ്ങിയ ബോട്ട് കണ്ടെത്തുകയായിരുന്നു. ബോട്ടില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുള്പ്പടെ 55 പേരായിരുന്നു ഉണ്ടായിരുന്നത്.
അധികവും പുരുഷന്മാരായിരുന്നു. ബോട്ട് പിടികൂടാനായി എച്ച്എംഎഎസ് വരമുങ്കയെന്ന എന്ന ബോട്ട് വ്യാഴാഴ്ച്ച അയച്ചിരുന്നു. എന്നാല്‍ മുങ്ങിയ ബോട്ടില്‍ ഉണ്ടായിരുന്നത് ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
ജക്കാര്‍ത്തയില്‍ നിന്നും 500 കിലോമീറ്ററും ഓസ്ടേലിയയിലെ പെര്‍ത്തില്‍ നിന്നും 2,600 കിലോമീറ്ററും ദൂരമുണ്ട് ക്രിസ്ത് മസ് ഐസ്ലാന്ഡിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: