കാസര്‍കോട്: താലൂക്ക് ഓഫീസില്‍ നിന്നും രണ്ടു ഫയലുകള്‍ മോഷണം പോയ കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കുണ്ടംകുഴി മരുതടുക്കത്തെ ഷാഫി (൨൫), റഫീഖ് (൨൪), ബാലകൃഷ്ണന് (൨൯), ചേടിക്കുണ്ടിലെ ഷാഫി (൨൨) എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ രണ്ടു പേര് റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നവരാണ്. ഈ മാസം അഞ്ചിന് ഉച്ചയോടെയാണ് താലൂക്ക് ഓഫീസിലെ രണ്ടു സുപ്രധാന ഫയലുകള്‍ കാണാതായതാത്. ഓഫീസിലെ ലാണ്റ്റ് അസൈന്‍മെണ്റ്റ് വിഭാഗം യുഡി ക്ളര്‍ക്ക് കെ ശശികല കാസര്‍കോട് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തത്. ആദിവാസി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് താലൂക്ക് ഓഫീസിലെ ഫയലുകള്‍ മോഷണം പോയ വിവരം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: