അഞ്ചല്‍: വടമണ്‍ സ്വദേശിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കീഴ്ചുണ്ട് നഷ്ടപ്പെട്ട് നാടുവിട്ട് ഒടുവില്‍ കോഴിക്കോട് പിടിയിലായ ജംബുലി ബിജുവിന്റേത് ഞെട്ടിപ്പിക്കുന്നതും ഏത് മനുഷ്യനേയും ലജ്ജിപ്പിക്കുന്നതുമായ കഥകള്‍.
ജൂണ്‍ 1ന് അയല്‍വാസിയും മൂന്ന് മക്കളുടെ അമ്മയുമായ നാല്‍പ്പതുകാരിയെ അടുക്കളയില്‍ കടന്നുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മ ജംബുലിയുടെ കീഴ്ചുണ്ട് കടിച്ചുമുറിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കോഴിക്കോട് വെച്ച് ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്. അഞ്ചല്‍ വടമണ്‍ മഞ്ജുവിലാസത്തില്‍ വാസുദേവന്‍ പിള്ളയുടെ മകനാണ് ജംബുലി എന്നു വിളിക്കുന്ന കൊടുംക്രിമിനല്‍ ബിജു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ അക്രമവാസനയും മോഷണവും സ്വഭാവമാക്കിയതോടെയാണ് ജംബുലി എന്ന് പേര് വീണത്.
വയലുകളില്‍ കൃഷി ചെയ്യുന്ന കാര്‍ഷികവിളകള്‍, തേങ്ങ, എന്നിവ മോഷ്ടിക്കുന്നതിന് പുറമേ പത്രക്കെട്ടുകള്‍ മോഷ്ടിക്കുന്നതുമായിരുന്നു തുടക്കം. പിന്നീട് ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ രാത്രികാലങ്ങളില്‍ ശല്യം ചെയ്യുക പതിവാക്കി. അസഭ്യം നിറഞ്ഞ സംഭാഷണവും അശ്ലീലച്ചുവയുള്ള ആംഗ്യഭാഷയുമായിരുന്നു ജംബുലിയുടെ ശൈലി.
ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന പെണ്‍കുട്ടിയെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരനും ചേര്‍ന്ന് ഇയാളുടെ കൈകാലുകള്‍ അടിച്ചൊടിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയില്‍ പോയി വൈകിട്ട് തിരിച്ചുവരുന്ന സ്ത്രീകളെ വിജനമായ സ്ഥലത്ത് ആക്രമിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ഇയാളുടെ ഇഷ്ടവിനോദമാണ്.
ഏറം, അഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീട്ടമ്മമാരെ കടന്നുപിടിക്കുകയും മാല പൊട്ടിക്കുകയും ചെയ്ത ഇയാളെ നിരവധി തവണ നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ കിണറുകള്‍ മലിനമാക്കുക, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുക എന്നിവ ഹരമാക്കിയ ജംബുലി കോടതിമുറികളില്‍ മജിസ്ട്രേറ്റുമാരോടു തട്ടിക്കയറിയും സിനിമാസ്റ്റെയിലില്‍ സ്വയം വാദിച്ചും കുപ്രസിദ്ധനാണ്. ഒരിക്കല്‍ സ്വന്തം സഹോദരിയെ കടന്നുപിടിച്ച ഇയാള്‍ക്ക് അവരുടെ പ്രത്യാക്രമണത്തില്‍ ചെവി മുറിഞ്ഞുതൂങ്ങിയിരുന്നു.
സിപിഎം നേതാവും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ ഗോപനെ പ്രസംഗവേദി വിട്ടിറങ്ങുമ്പോള്‍ മര്‍ദ്ദിച്ച കേസിലും ജംബുലി പ്രതിയാണ്. അഞ്ചല്‍ സിഐ സുഗതന്, എസ്ഐ സുരേഷ്, എന്നിവരെ ആക്രമിച്ച കേസിലും സിനിമാ സംവിധായകന് അന്‍വര്‍ റഷീദിനെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
പുനലൂര്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ് ജംബുലി. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കൊന്ത ധരിച്ചിരുന്നു.
വടമണ്‍ സജീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: