വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്ഗിനും വിഷക്കത്ത് അയച്ച കേസില്‍ ടെക്സാസ് നടി അറസ്റ്റില്‍. ഷാനണ്‍ റിച്ചാര്ഡ്സണ് (35)നെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
മേയ് 20 നാണു ഒബാമയ്ക്കും ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗിനും റിസിന്‍ എന്ന വിഷം അടങ്ങിയ കത്ത് അയച്ചത്. കത്തുകള്‍ നടിയും ഭര്‍ത്താവും ചേര്‍ന്നാണ് അയച്ചതെന്ന് എഫ്ബിഐ വ്യക്തമാക്കി. ഭര്‍ത്താവാണ് കത്തയച്ചതെന്ന് ഗര്‍ഭിണിയായ ഷാനണ്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
അതേസമയം സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് ഭര്‍ത്താവ് അറിയിച്ചു. ഷാനണെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തോക്ക് നിയന്ത്രണ നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു കത്തയച്ചതെന്ന് അഞ്ചു കുട്ടികളുടെ അമ്മയായ ഇവര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എഫ്ബിഐ ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: