ലാപാസ് (ബൊളിവിയ): മുപ്പത്തഞ്ചുകാരിയെ മാനഭംഗത്തിനു വിധേയയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പതിനേഴുകാരനെ ഗ്രാമീണര്‍ ജീവനോടെ കുഴിച്ചുമൂടി. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിനൊപ്പമാണ് യുവാവിനെ കുഴിച്ചുമൂടിയത്.
തലസ്ഥാനമായ ലാപാസില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയുള്ള കോല്കിചാക ഗ്രാമത്തിലാണ് സംഭവം. പോലീസ് പ്രവേശിക്കാതിരിക്കാന്‍ റോഡുകളില്‍ തടസം സൃഷ്ടിച്ച ശേഷമായിരുന്നു കൃത്യം. ഇരുന്നൂറോളം ഗ്രാമവാസികള്‍ ചേര്‍ന്ന് യുവാവിനെ കെട്ടിവരിഞ്ഞ് കുഴിയിലിട്ട് മൂടിയത്.
കുറ്റം ചെയ്യുന്നവരെ തങ്ങളുടേതായ രീതിയില്‍ ശിക്ഷ നല്‍കുന്നതാണ് ഇവിടുത്തെ ഗ്രാമീണരുടെ രീതി. കഴിഞ്ഞ ബുധനാഴ്ച ഒരു മോഷ്ടാവിനെ കല്ലെറിഞ്ഞും അയാളുടെ സഹായിയെ ജീവനോടെ തീ കൊളുത്തിയും കൊലപ്പെടുത്തിയിരുന്നു. ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചവരെയാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: