സാന്താ മോണിക്ക: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്താ മോണിക്ക നഗരത്തിലുള്ള കോളേജ് കാമ്പസില്‍ അക്രമി ആറു പേരെ വെടിവച്ചു കൊന്നു. അക്രമിയെ പിന്നീട് പൊലീസും വെടിവെച്ചുകൊന്നു. പ്രസിഡന്റ് ഒബാമയുടെ യോഗം നടക്കുന്ന സ്ഥലത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കറുത്ത വേഷം ധരിച്ചെത്തിയ അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അക്രമിയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സാന്റാ മോണിക്ക കോളേജ് ലൈബ്രറിക്കു സമീപം വെച്ചാണ് വെടിവെയ്പ് നടത്തിയത്.
ആദ്യം വെടിവെപ്പുണ്ടായത് വീട്ടിലായിരുന്നെന്നും പിന്നീട് കാമ്പസിനകത്തേക്ക് കടന്ന ശേഷം ഇയാള്‍ വീണ്ടും വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: