തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഇന്നലെ ഒന്‍പത് പേര് മരിച്ചു. 17952 പേര് കൂടി ചികില്‍സ തേടി. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. നെടുമങ്ങാട് ആദിത്യഭവനില്‍ അശോകന്റെയും രമയുടെയും മകള്‍ ആദിത്യ(11)യാണ് മരിച്ചത്. ഇടുക്കി ആലക്കോട് സ്വദേശി ബിജു (40), (11), കൊല്ലം വിളക്കുടി സ്വദേശി ഖദീജാ ബീവി (71), കോട്ടയം പനച്ചിക്കാട് സ്വദേശി സജിനി (34), കോട്ടയം തിടനാട് സ്വദേശി ജെസി റെജി (34), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി മരിയാബായ് (58), പത്തനംതിട്ട ആനിക്കാട് സ്വദേശി സുമ (34) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എലിപ്പനി ബാധിച്ച് 11 പേര് ചികില്‍സ തേടി. മഞ്ഞപ്പിത്തം ബാധിച്ച്് 37 പേരും മലേറിയ ബാധിച്ച് 4 പേരും ടൈഫോയിഡ് ബാധിച്ച് 31 പേരും ചികില്‍സ തേടി.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ഇന്നുമുതല്‍ സായാഹ്ന ഒപി തുടങ്ങും. ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നതനുസരിച്ച് ഒപികള്‍ തുടങ്ങാമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച തടസം നീങ്ങിയത്. പനിയുമായി ബന്ധപ്പെട്ട എല്ലാ ലാബ് ടെസ്റ്റുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ അഞ്ച് ലാബ് ടെക്നീഷ്യന്മാരെ വീതവും മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രണ്ട് ലാബ് ടെക്നീഷ്യന്മാരെ വീതവും കരാറടിസ്ഥാനത്തില്‍ നിയമിക്കും. അധികച്ചെലവുകള്‍ പരിഗണിച്ച് എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കുമായി ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പനിബാധിച്ച്് ഇന്നലെ 828 പേരെയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. അതിനിടെ, പനിബാധിച്ച്എറണാകുളത്ത് ചികില്‍സതേടിയെത്തിയ 2 പേര്‍ക്ക് ചിക്കുന്‍ ഗുനിയയും സ്ഥിരികരിച്ചു. രണ്ടുപേര്‍ കൂടി രോഗലക്ഷണങ്ങളുമായി ചികില്‍സതേടിയെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 461 പേര് സംസ്ഥാനത്ത് ചികില്‍സതേടിയെത്തി. 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: