പുത്തൂര്‍: പുത്തൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ 63-ാമത് വാര്‍ഷികവും പുരസ്കാരവിതരണവും നാളെ നടക്കും. ഉച്ചക്ക് രണ്ടിന് വായനശാലാങ്കണത്തില്‍ നടക്കുന്ന സമ്മേളനം നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഇന്ദിര ഉദ്ഘാടനം നിര്‍വഹിക്കും. സാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടനം പ്രഭാകരന് പുത്തൂര്‍ നിര്‍വഹിക്കും. എം.മുരളീധരന്‍പിള്ള അധ്യക്ഷനായിരിക്കും.
ഗോപകുമാര്‍, ബാലഗോപാല്‍, എ.സൂസമ്മ, ശശികുമാര്‍, രാജേന്ദ്രന്‍നായര്‍, ആശാഅനില്, മധു മാറനാട്, രാധാകൃഷ്ണപിള്ള, എന്‍.മോഹനന്‍പിള്ള എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസഅവാര്‍ഡ് വിതരണം പുത്തൂര്‍ എസ്ഐ രാജു.പി നിര്‍വഹിക്കും.
കവിയരങ്ങിലും ചര്‍ച്ചയിലും ബാലചന്ദ്രന് ആറ്റുവാശേരി, സുകുമാരപിള്ള ആറ്റുവാശേരി, വിനോദ് വിസ്മയ, രാജീവ് തേവലപ്പുറം, ഉണ്ണി പുത്തൂര്‍, അനുപ്രസാദ് എഴുകോണ്‍, കോട്ടാത്തല വിജയന്, വിനോദ് ഐവര്‍കാല, ലാസര്‍ ബാലന്, അജയന് കൊട്ടറ എന്നിവര്‍ പങ്കെടുക്കും. കെ.കുമാരന് നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: